Uncategorized

നന്മയല്ലാതൊന്നും ചെയ്തില്ല നാഥന്‍

നന്മകള്‍ മാത്രം പ്രതീക്ഷിച്ചൊരു ജീവിതം ലോകത്ത് സാദ്ധ്യമല്ല.. സാക്ഷാല്‍ ദൈവം വിചാരിച്ചാല്‍ പോലും..! ദൈവ വിശ്വാസികള്‍ക്കും ഏറെ ദുരിതങ്ങള്‍ നേരിടേണ്ടി വരും.. ചിലപ്പോള്‍ ദുരന്തങ്ങള്‍ തന്നെ.. പക്ഷെ, അതിന്റെയെല്ലാം പിന്നില്‍ ഒരു നന്മയുണ്ടെന്നു ഗ്യാരണ്ടി നല്കുന്നു ദൈവം. 
ദൈവം നല്ലവന്‍. നന്മ ചെയ്യുക എന്നത് ദൈവത്തിന്റെ സ്വഭാവമാണ്. പക്ഷെ, തിന്മകളും അവിടുന്ന് അനുവദിക്കുന്നു.. ഭയപ്പെടേണ്ടതില്ല, കാരണം അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ദൈവത്തിന്റെ ഇച്ഛയും പദ്ധതിയുമാണ്. തിന്മകളെ നന്മയാക്കുവാന്‍ ദൈവത്തിനു കഴിവുണ്ട്. ഈ ഉറപ്പു ഏതു പ്രതിസന്ധിയെയും മറികടക്കാന്‍ നമുക്ക് കരുത്തേകും …മാത്രമല്ല, ദൈവം നല്ലവന്‍  എന്ന് അനുഭവിച്ചറിയുകയും ചെയ്യാം..!

നന്മയല്ലാതൊന്നും ചെയ്തില്ല നാഥന്‍
തിന്മയായ് വന്നതും നന്മയാക്കി

ഒരു നാളില്‍ നിന്റെ തിരു മാര്‍വില്‍ ചാരാന്‍
കൊതിയോടെ നാഥാ കാത്തിരിപ്പൂ
തളരാതെ ഈ യാത്ര തുടരുവാനോ
നാഥാ, കനിവേകിടൂ ഈ മരുഭൂമിയില്‍

എണ്ണിയാല്‍ തീരാത്ത ദാനങ്ങള്‍ കൊണ്ട്
ദിനവും നടത്തിടും കരുണയോര്‍ത്താല്‍
പതിനായിരം നേരം സ്തുതി പാടിയാലും
മതിയാകുമോ എന്റെ കരുണാനിധേ…

ആലാപനം: ജിജി സാം 
Share/Bookmark

The Latest

To Top