നന്ദി ചൊല്ലിടാം എന്നും മോദാല്‍
നാഥന്‍ ചെയ്ത നന്മകള്‍ ഓരോന്നോര്‍ത്തിടാം
ആവശ്യങ്ങള്‍ ഓരോന്നും നല്ല താതനറിഞ്ഞു
ക്ഷേമമായ് ദിനം തോറും പോറ്റീടുന്നതാല്‍
ആകുലങ്ങളെന്തിന് ദൈവത്തിന്റെ പൈതല്‍ നീ
നിന്റെ ഭാവി അവനില്‍ ഭദ്രമല്ലയോ
പക്ഷികളെ നോക്കുവിന്‍ വിത്തില്ല വിതയില്ല
എന്നാലും അവയെല്ലാം ജീവിക്കുന്നതാല്‍
ചന്തമുള്ളോരാമ്പലും ശരോനിന്‍ പനിനീരും
നെയ്തിടാതവയെല്ലാം എത്ര മോഹനം
തുഛമായോരിവയെ ഇത്രമേല്‍ കരുതുന്നോന്‍
അന്‍പുള്ള തന്‍ മക്കളെ മറന്നിടുമോ?
മുന്‍പേ തന്റെ രാജ്യവും നീതിയും തേടുവിന്‍
സര്‍വ്വവും അവന്‍ നല്‍കും തന്‍ കരുണയാല്‍
ആലാപനം: സോണിയ ബോബന്‍
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍