നന്ദിയോടെ ഞാന്‍ സ്തുതി പാടിടും

നന്ദിയോടെ ഞാന്‍ സ്തുതി പാടിടും
എന്റെ യേശു നാഥാ
എനിക്കായ്‌ നീ ചെയ്തൊരു നന്മയ്ക്കും
ഇന്നു നന്ദി ചൊല്ലുന്നു ഞാന്‍

അര്‍ഹിക്കാത്ത നന്മകളും
എനിക്കേകിടും കൃപാനിധേ
യാചിക്കാത്ത നന്മകള്‍ പോലുമീ
എനിക്കേകിയോനു സ്തുതി

സത്യ ദൈവത്തിന്‍ ഏക പുത്രനായ്‌
നിന്നെ വിശ്വസിക്കുന്നു ഞാന്‍
വരും കാലം ഒക്കെയും നിന്‍
കൃപാവരങ്ങള്‍ ചൊരികയെന്നില്‍

ആലാപനം: ജോസ് ജോര്‍ജ്
പശ്ചാത്തല സംഗീതം: സാബു ആന്റണി

ആലാപനം: അനീഷ്‌

Scroll to Top