Graham Varghese

ദൈവ വചനം ജീവ വചനം

ദൈവ വചനം ജീവ വചനം ചൈതന്യ വചനം
നീച പാപികള്‍ക്കത് മോചനം നല്‍കും
സൌജന്യ വചനം

ദൈവ വചനം എന്നുടെ കാലിനു ദീപം ആദായം
എന്റെ പാതയതിന്‍ ശോഭിതമാം
പ്രകാശവും തന്നെ

തേനിലും മധുരം എന്നുടെ കീര്‍ത്തനം
എത്രയോ പ്രിയമത്
എന്റെ കിടക്കയിലും പ്രവൃത്തിയിലും
ധ്യാനിക്കുമതിനെ

ദൈവ വചനമതിന്‍ പ്രകാരം നടക്കുവോര്‍ എല്ലാം
എത്ര ഭാഗ്യമുള്ളോര്‍
ദൈവ പ്രസാദം ലഭിക്കുവോര്‍ അവര്‍

ബാലന്‍ തന്റെ നടപ്പതിനെ നിര്‍മലമാക്കിടും
ദൈവ വചനമെന്ന മായമില്ലാ
പാല്‍ കുടിക്കുകില്‍

ദൈവ വചനം ഇരുവായ്ത്തലയാം
വാളതിന്‍ സമം
നമ്മില്‍ തുളച്ചു കയറും മൂര്‍ച്ചയേറിയ
ജീവനിന്‍ വചനം

സകല ജഡവും പുല്ലു പോലെ
ഭംഗി പൂ പോലെ
എന്നാല്‍പുല്ലു വാടും പൂ ഉതിരും
വചനം നിലനില്‍ക്കും

രചന: ഗ്രഹാം വര്‍ഗീസ്
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

Share/Bookmark

The Latest

To Top