ദൈവസ്നേഹമേ ദൈവസ്നേഹമേ..
അതിനുള്ളകലം ഉയരമാഴമപ്രമേയമേ…
അതിനുള്ളകലം ഉയരമാഴമപ്രമേയമേ…
അനുസരിച്ചിടാതെയാജ്ഞ അവഗണിച്ചതാം
മനുജനോട് കരുണ കാണിച്ചതിന് കാരണം
കുരിശിലേകജാതനെ തകര്‍ത്തു വൈരികള്‍ –
ക്കനിശവും വിമോചനം വരുത്തി വയ്ക്കയോ ?
അഴുകിനാറും ശവസമാനരായ പാപികള്‍ –
ക്കഴകുനല്‍കി അഴിവില്ലാത്ത സ്ഥിതിയിലാക്കിടും
കുരിശിലേകജാതനെ തകര്‍ത്തു വൈരികള്‍ –
ക്കനിശവും വിമോചനം വരുത്തിവയ്ക്കയോ !
രചന: ടി. കെ. സാമുവേല്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്