George Koshy

ദൈവമേ നിന്‍ സന്നിധിയില്‍

ദൈവമേ നിന്‍ സന്നിധിയില്‍ വന്നിടുന്നീ സാധു ഞാന്‍
താവക തൃപ്പാദം തന്നില്‍ കുമ്പിടുന്നീ എഴ ഞാന്‍

ഞാന്‍ നമിക്കുന്നു ഞാന്‍ നമിക്കുന്നു
സ്വര്‍ഗ്ഗ താതാ യേശു നാഥാ പാവനാത്മാവേ

ഏകജാതനെ എനിക്കായ്‌ യാഗമായി തീരുവാന്‍
ഏകിയ നിന്‍ സ് നേഹത്തിന്റെ മുന്‍പിലീ ഞാന്‍ ആരുവാന്‍

സ്വര്‍ഗ്ഗ സൌഖ്യം കൈവെടിഞ്ഞീ പാരിടത്തില്‍ വന്നോനെ
സ്വന്തമാക്കി എന്നെയും നിന്‍ പുത്രനാക്കി തീര്‍ത്തോനേ

സന്തതം ഈ പാഴ്മരുവില്‍ പാത കാട്ടിടുന്നോനെ
സാന്ത്വനം നല്കി നിരന്തം കാത്തിടുന്നോരാത്മാവേ

രചന: ജോര്‍ജ് കോശി
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

Most Popular

To Top