Uncategorized

ദൈവമേ അങ്ങേ സ് നേഹിക്കുന്നവര്‍

ദൈവമേ അങ്ങേ സ് നേഹിക്കുന്നവര്‍ –
ക്കെല്ലാം നന്മയായ്‌ തീര്‍ക്കുന്നു
രക്ഷയേകുമാ തൃക്കരങ്ങളില്‍
നല്കിടുന്നെന്നെ പൂര്‍ണ്ണമായ്‌

സ് നേഹിക്കുന്നവര്‍ക്കല്ലയോ
നാഥന്‍ നല്‍കുന്നു ശിക്ഷണം
മക്കളെ താതന്‍ താടനം ചെയ്തു
തക്ക ശിക്ഷണമേകുന്നു

ക്രൂശുമായങ്ങു പോയതാം
ക്ലേശ പൂര്‍ണമാം പാതയില്‍
നിത്യമെന്‍ ക്രൂശുമായി ഞാനങ്ങെ
പിന്‍ഗമിച്ചിടും മോദമായ്‌

Most Popular

To Top