Kester

ദൈവമക്കളേ, നമ്മള്‍ ഭാഗ്യശാലികള്‍ !

ദൈവമക്കളേ, നമ്മള്‍ ഭാഗ്യശാലികള്‍ !
ദിവ്യജീവനുള്ളിലേകി ക്രിസ്തുനായകന്‍

വിശ്വസിച്ചു ദൈവപുത്രന്‍ തന്റെ നാമത്തില്‍
സംശയിച്ചിടേണ്ട നമ്മള്‍ ദൈവമക്കളായ്‌
നിശ്ചയിച്ചു നിത്യഭാഗ്യമേകുവാനവന്‍
ആശ്വസിച്ചു പാര്‍ത്തിടാം നമുക്ക് പാരിതില്‍

ഭൂമിയിന്നു ദുഷ്ടനായവന്റെ കൈകളില്‍
നമ്മളിന്നു ഭ്രാഷ്ടരായിടുന്നതാകയാല്‍
സൌമ്യമായി കാത്തിരിക്ക ദൈവപുത്രനീ
ഭൂമി വാണടക്കിടുന്ന നാളടുത്തു  ഹാ !

ഭാരമേറി മാസസം കലങ്ങിടാതെ നാം
ഭാവിയോര്‍ത്ത് പുഞ്ചിരിച്ചു പാടി മോദമായ്
പാരിതില്‍ നമുക്ക് തന്ന കാലമൊക്കെയും
ഭാഗ്യദായകന്റെ സേവനത്തിലേര്‍പ്പെടാം

രചന: ടി. കെ. സാമുവേല്‍
ആലാപനം: കെസ്റ്റര്‍
Share/Bookmark

Most Popular

To Top