പഴയ കാല ഭക്തന്മാര്‍ പാടി ആശ്വസിച്ചിരുന്ന ഒരു അപൂര്‍വ ഗാനം! ഇന്നു ഇതുപോലെ ആത്മാര്‍ത്ഥതയോടെ പാടാന്‍ ധൈര്യമുള്ളവര്‍ എത്ര പേരുണ്ട് ..?
ദൈവത്തിന് സ്‌തോത്രം ദൈവത്തിനു സ്‌തോത്രം
ദൈവത്തിനു സ്‌തോത്രം ഇന്നുമെന്നേയ്ക്കും
കാല്‍വരി മലയില്‍ ക്രൂശില്‍ മരിച്ചൊരു
രക്ഷകന് സ്‌തോത്രം ഇന്നുമെന്നേയ്ക്കും
പാപ ഭാരത്തില്‍ നിന്നെന്നെ രക്ഷിച്ചൊരു
ദൈവത്തിനു സ്‌തോത്രം ഇന്നുമെന്നേയ്ക്കും
ആത്മ ശക്തിയാലെ എന്നെ നിറച്ചൊരു
ദൈവത്തിനു സ്‌തോത്രം ഇന്നുമെന്നേയ്ക്കും
രോഗ ശയ്യയിലെന്‍ കൂടെയിരിക്കുന്ന
ദൈവത്തിനു സ്‌തോത്രം ഇന്നുമെന്നേയ്ക്കും
ക്ഷാമ കാലത്തെന്നെ ക്ഷേമമായ് പോറ്റുന്ന
ദൈവത്തിനു സ്‌തോത്രം ഇന്നുമെന്നേയ്ക്കും
ദൃഷ്ടി എന്റെ മേല്‍ വച്ചിഷ്ടമായ് നോക്കുന്ന
ദൈവത്തിനു സ്‌തോത്രം ഇന്നുമെന്നേയ്ക്കും
ഓരോ നാളുമെന്റെ ഭാരം ചുമക്കുന്ന
ദൈവത്തിനു സ്‌തോത്രം ഇന്നുമെന്നേയ്ക്കും