ദൈവകൃപയില്‍ ഞാനാശ്രയിച്ചു

ദൈവകൃപയില്‍ ഞാനാശ്രയിച്ചു
അവന്‍ വഴികളെ ഞാനറിഞ്ഞു
അനുഗമിച്ചിടും അവനുടെ ചുവടുകളെ

ഇഹ ലോകമോ തരികില്ലൊരു
സുഖവും മന:ശാന്തിയതും
എന്റെ യേശുവിന്റെ തിരു സന്നിധിയില്‍
എന്നും ആനന്ദമുണ്ടെനിക്ക്

എത്ര നല്ലവന്‍ മതിയായവന്‍
എന്നെ കരുതുന്ന കര്‍ത്തനവന്‍
എന്റെ ആവശ്യങ്ങള്‍ എല്ലാം അറിഞ്ഞിടുന്ന
ഏറ്റമടുത്ത സഹായകന്‍ താന്‍

എന്റെ ആയുസ്സിന്‍ ദിനമാകെയും
തന്റെ നാമ മഹത്വത്തിനായ്
ഒരു കൈത്തിരി പോല്‍ കത്തി എരിഞ്ഞ് ഒരിക്കല്‍
തിരു മാറില്‍ മറഞ്ഞിടും ഞാന്‍

രചന: ചാള്‍സ് ജോണ്‍
ആലാപനം: കെസ്റ്റര്‍

ആലാപനം: ബിനോയ്‌ ചാക്കോ & വിമ്മി

ഗാനം ഇവിടെയും കേള്‍ക്കാം

Scroll to Top