ദൈവം വിളിച്ചവരേ – ആ ആ ആ …
ജീവന്‍ ലഭിച്ചവരേ – ആ ആ ആ …
ഉണരുക വേഗം അണഞ്ഞിടും നാഥന്‍
മണവറ പൂകുന്ന ദിനമടുത്തു
നമുക്കൊരുക്കിയ ഗേഹമതില്‍ –
വസിച്ചിടും നാള്‍ വേഗമിതാ
അടുത്തിടുന്നു നാമവിടേക്ക –
ങ്ങെടുത്തു കൊള്ളപ്പെടുമല്ലോ ..ആ ആ ആ ..
അനിഷ്ട സംഭവ വാര്‍ത്തകളെ –
അനിശവും നാം കാതുകളില്‍
ശ്രവിച്ചിടുന്നത് തിരുവചനത്തിന്‍
നിവൃത്തിയാണെന്നോര്‍ത്തിടുക .. ആ ആ ആ …
ഉണര്‍ന്നിരിപ്പിന്‍ സോദരരേ –
ഒരുങ്ങി നില്‍പ്പിന്‍ മോദമോടേ
എടുക്ക ദീപം തെളിയിച്ചിടുക
നിവര്‍ന്നു തലകളുയര്‍ത്തിടുക .. ആ ആ ആ …
രചന: ടി. കെ. സാമുവേല്‍
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: അനീഷ്
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍