ദേവാ വന്ദനം വന്ദനമെ, ക്രിസ്തു നാഥാ വന്ദനമെ
യേശു രാജാധി രാജാവേ, കര്‍ത്താധി കര്‍ത്താവെ-
വന്ദനം വന്ദനമെ
ആദികാരണനായവനെ ദൂത വന്ദിത വല്ലഭനെ
നിത്യ ജീവനും സത്യവും മാര്‍ഗ്ഗവുമായ ശ്രീ-
യേശു മഹോന്നതനെ
വിണ്ണിന്‍ മഹിമ വിട്ടിറങ്ങി പാപ ലോകത്തില്‍ വന്നവനെ
മര്‍ത്ത്യ പാപവും ശാപവും എല്ലാം ചുമന്നൊഴി-
ച്ചുന്നതനാത്മജനെ..
ക്രൂശില്‍ മരിച്ച രക്ഷകനെ, മൂനാം നാളിലുയിര്‍ത്തവനെ
ഇന്നു വിണ്ണിലും മണ്ണിലും കര്‍ത്താധി കര്‍ത്താവായ്-
വാഴുമത്യുന്നതനെ..
രചന: ജോര്‍ജ് പീറ്റര്‍
ആലാപനം: ജിജി സാം
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍