ദേവനന്ദനാ വന്ദനം ജീവ നാഥനാം
ദേവനന്ദനാ വന്ദനം
ദേവാ നന്ദനനെ പിതാവിന്‍ വലഭാഗത്തില്‍
മേവിക്കൊണ്ടാനുദിനം ദിവ്യ സ്തുതികളേല്‍ക്കും
കന്യാ നന്ദനാ വന്ദനം ഭൂതലേ വന്ന
ഉന്നതാധിപാ വന്ദനം
മണ്ണില്‍ ദുരിതം പൂണ്ടുഴന്നു പരിതാപപ്പെ –
ടുന്ന മനുജരെ കനിഞ്ഞു വീണ്ടു കൊണ്ടൊരു
കരുണ നിറഞ്ഞ കര്‍ത്താവേ അശുദ്ധി നീക്കാന്‍
ഉറവ തുറന്ന കര്‍ത്താവേ
ദുരിതമൊഴിച്ചെങ്ങളെ അരികില്‍ വിളിച്ചു കൃപാ –
വരങ്ങള്‍ തന്നിടുവാന്‍ നിന്‍ കരളലിഞ്ഞിടണമേ
വേദകാരണ കര്‍ത്തനെ, സര്‍വ്വ ലോകങ്ങള്‍ –
ക്കാദികാരണ വന്ദനം
ദൂതര്‍ക്കും മനുജരില്‍ ജാതിക്കുമധിപനായ്
നീതിയോടു ഭരണം ചെയ്തരുളുന്നവനാം
രചന: യുസ്തുസ് ജോസഫ്
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്