Uncategorized

ദിവ്യ തേജസ്സിന്നായ്‌ വിളിക്കപ്പെട്ടോരെ

ദിവ്യ തേജസ്സിന്നായ്‌ വിളിക്കപ്പെട്ടോരെ
ദൈവഹിതം എന്തെന്നിപ്പോള്‍ തിരിച്ചറിയുക

ആത്മാവിലും സത്യത്തിലും ആരാധിക്കുവാന്‍
സത്യ ക്രിസ്ത്യാനിത്വം നിന്നില്‍ വെളിപ്പെടുത്തുവാന്‍
വിശുദ്ധന്മാര്‍ക്കങ്ങൊരിക്കലായ്‌ ഭരമേല്‍പ്പിച്ചതാം
വിശ്വാസത്തിന്നായി നീയും പോര്‍ ചെയ്തീടണം

ലോകം നിന്നെ ഏറ്റവും പകച്ചിടുമ്പോഴും
സ് നേഹിതരും നിന്നെ കൈ വെടിയും നേരത്തും
അവന്‍ നിനക്കും മാതൃകാ പുരുഷനാകയാല്‍
താന്‍ പോയ പാത ധ്യാനിച്ചെന്നും പിന്‍ പറ്റീടുക

നീതിമാന്‍ പ്രയസമോടു രക്ഷ നേടുകില്‍
അധര്‍മ്മികള്‍ക്കും പാപികള്‍ക്കും ഗതിയെന്തായിടും
ഇത്ര വലിയ രക്ഷയെ അഗണ്യമാക്കിയാല്‍
ദൈവ ന്യായവിധിയില്‍ നിന്നും തെറ്റി ഒഴിയുമോ

The Latest

To Top