ദാഹിക്കുന്നേവരുമേ

ദാഹിക്കുന്നേവരുമേ ..
ജീവ ഉറവയാം ക്രിസ്തന്‍ പാതേ വന്നീടുക
ജീവ ഉറവയില്‍ നിന്നും പാനം ചെയ്തിടുക

ദാനമായ്‌ നല്‍കും ജീവജലം
ദാനമായ്‌ നല്‍കും ജീവരക്ഷ
ഇന്നു നീ നേടുക സോദരാ..

ആത്മ രക്ഷ എന്നില്‍ പകര്‍ന്നവന്‍
സ്വര്‍ല്ലോക രക്ഷകനായ് വാഴുന്നവന്‍
ആത്മനാഥന്‍ എന്നാത്മനാഥന്‍ !

ജീവവഴി എന്നില്‍ തുറന്നവന്‍
ആത്മ വിളക്കായ് എന്നില്‍ വാഴുന്നവന്‍
ആത്മനാഥന്‍ എന്നാത്മനാഥന്‍ !

രചന: ബ്ലസ്സന്‍ ജോര്‍ജ്
സംഗീതം: ജയ്സണ്‍
ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍
Share/Bookmark

Scroll to Top