ECHOS

തേനിലും മധുരം

“യഹോവയുടെ വിധികള്‍ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളതാകുന്നു. അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ

സങ്കീര്‍ത്തനം: 19:9-10; (കൂടുതല്‍ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക)

തേനിലും മധുരം വേദമല്ലാതി-
ന്നേതുണ്ടു ചൊല്‍ തോഴാ, നീ-
സശ്രദ്ധമതിലെ സത്യങ്ങള്‍ വായിച്ചു
ധ്യാനിക്കുകെന്‍ തോഴാ

മഞ്ഞുപോല്‍ ലോകമഹിമകള്‍ മുഴുവന്‍
മാഞ്ഞിടുമെന്‍ തോഴാ, ദിവ്യ-
രഞ്ജിത വചനം ഭഞ്ജിതമാകാ
ഫലം പൊഴിക്കും തോഴാ

പൊന്നും വസ്ത്രങ്ങളും മിന്നും രത്നങ്ങളു-
മിതിനു സമമോ തോഴാ, എന്നും-
പുതുബലമരുളും അതിശോഭ കലരും
ഗതിതരുമന്യൂനം

തേനോടുതേന്‍ കൂടതിലെ നല്‍ തെളിതേന്‍
ഇതിന് സമമോ തോഴാ, ദിവ്യ-
തിരുവചനം നിന്‍ ദുരിതമകറ്റാന്‍
വഴിപറയും തോഴാ

ജീവനുണ്ടാകും ജഗതിയില്‍ ജനങ്ങള്‍ –
ക്കതി ശുഭ മരുളിടും, നിത്യ-
ജീവാത്മ സൌഖ്യം ദേവാത്മാവരുളും
വഴിയിതു താന്‍ നൂനം

കാനനമതില്‍വെച്ചാനന്ദരൂപന്‍
വീണവനോടെതിര്‍ക്കേ, ഇതിന്‍ –
ജ്ഞാനത്തിന്‍ മൂര്‍ച്ച സ്ഥാനത്താലവനെ
ക്ഷീണിപ്പിച്ചെന്നതോര്‍ക്ക

പാര്‍ത്തലമിതിലെ ഭാഗ്യങ്ങളഖിലം
പരിണമിച്ചൊഴിഞ്ഞീടിലും, നിത്യ-
പരമേശവചനം പാപിക്കു ശരണം
പരിചയിച്ചാല്‍ നൂനംരചന: കെ. വി. സൈമണ്‍
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍

ആലാപനം: മധു ബാലകൃഷ്ണന്‍
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: വി. ജെ. പ്രതീഷ്

Most Popular

To Top