തേജസ്സില്‍ യേശുവിന്‍ പൊന്മുഖം ഞാന്‍ കാണും

തേജസ്സില്‍ യേശുവിന്‍ പൊന്മുഖം ഞാന്‍ കാണും
കാലമേറ്റം ആസന്നമേ
അതെന്‍ ആശയെ അതെന്‍ ആനന്ദമേ
അതെന്‍ പ്രത്യാശയിന്‍ പ്രഭാതമേ

ആനന്ദ ദായകനാം എന്‍ പ്രിയനേ കാണുമ്പോള്‍
കണ്ണുനീര്‍ എല്ലാം നീങ്ങിടുമേ
എന്റെ അല്ലല്‍ ആകെ അകന്നിടും
എനിക്കാനന്ദമേ യുഗായുഗം

വാഗ്ദത്ത നാടതിലെ ശാശ്വതമാം വീട്ടിലെന്‍
സേവകര്‍ ദൈവ ദൂതരല്ലോ
ദൈവ പൊന്‍ മുഖം ദിനം കണ്ടിടും
ശുദ്ധരോടോന്നായ്‌ ഞാനും സ്തുതിച്ചിടും

ഹാ! എത്ര ഭാഗ്യമെന്‍ ജീവിതത്തിന്‍ വീഥിയില്‍
പ്രാണ പ്രിയന്‍ പ്രമോദമേ
അവനെന്റെ ഉപനിധി കാത്തിടും
വാന മേഘത്തിലെന്നെ ചേര്‍ത്തിടും

ആലാപനം: ബിനോയ്‌ ചാക്കോ

Scroll to Top