M E Cheriyan

തുണയെനിക്കേശുവേ

തുണയെനിക്കേശുവേ കുറവിനി ഇല്ലതാല്‍
അനുദിനം തന്‍ നിഴലിന്‍ മറവില്‍ വസിച്ചിടും ഞാന്‍

അവനെന്റെ സങ്കേതവും അവലംബവും കോട്ടയും
അവനിയില്‍ ആകുലത്തില്‍ അവന്‍ മതി ആശ്രയിപ്പാന്‍

പകയന്റെ കണികളിലും പകരുന്ന വ്യാധിയിലും
പകലിലും രാവിലും താന്‍ പകര്‍ന്നിടും കൃപ മഴ പോല്‍

ശരണമവന്‍ തരും തന്‍ ചിറകുകളിന്‍ കീഴില്‍
പരിചയും പലകയുമാം പരമനീ പാരിടത്തില്‍

വലമിടമായിരങ്ങള്‍ വലിയവര്‍ വീണാലും
വലയമായ് നിന്നെന്നെ വല്ലഭന്‍ കാത്തിടുമേ

ആകുല വേളകളില്‍ ആപത്തു നാളുകളില്‍
ആഗതനാമരികില്‍ ആശ്വസിപ്പിച്ചിടുവാന്‍

ഗാനം ഇവിടെ കേള്‍ക്കാം

രചന: എം. ഇ. ചെറിയാന്‍
ആലാപനം: സുജാത
പശ്ചാത്തല സംഗീതം: സുജോ

The Latest

To Top