Joy John

തിരി നാളമായ് ഞാന്‍ മാറിടും

തിരി നാളമായ് ഞാന്‍ മാറിടും
ഒളി വിതറുന്ന വിളക്കായിടും
തിരു ഗീതം സദാ പാടിടും
പ്രിയനേശുവില്‍ ഞാന്‍ ചാരിടും
തിരമാല പോല്‍ എതിരാളികള്‍ ആകിലും

അടി കാണാതെയുള്ളോരി കടലില്‍
ഉലഞ്ഞാടിടുമെന്‍ കൊച്ചു തോണി
അതിലേശുവെന്‍ തുണയായിനി ഉള്ളതാല്‍
അതിരില്ലാത്തൊരു സ് നേഹം നല്കി കാക്കും

വഴി കാണാതെ അലഞ്ഞിടുമ്പോഴും
ഗതിയറ്റോനായ് ഞാന്‍ മാറിയാലും
വലം കയ്യുമായ് എന്നെ താങ്ങുവാന്‍ വന്നിടും
വറുമയകറ്റി പാലിച്ചിടും യേശു

കാര്‍ മേഘത്താല്‍ ഇരുളായിടിലും
മരുയാത്ര ബഹു ഘോരമാകിലും
കനിവേകിടും കൃപ കാട്ടിടും നായകന്‍
കര്‍ത്തന്‍ കൂടെ ഉണ്ടെങ്കില്‍ ഭയമെന്തു ?

രചന, സംഗീതം: ജോയ് ജോണ്‍
ആലാപനം: കെസ്റ്റര്‍

The Latest

To Top