ഞാന്‍ വരുന്നു ക്രൂശിങ്കല്‍
സാധു ക്ഷീണന്‍ കുരുടന്‍
സര്‍വ്വവും എനിക്കെച്ചില്‍
പൂര്‍ണ്ണ രക്ഷ കാണും ഞാന്‍
ശരണം എന്‍ കര്‍ത്താവേ
വാഴ്ത്തപ്പെട്ട കുഞ്ഞാടെ
താഴ്മയായ് കുമ്പിടുന്നു
രക്ഷിക്ക എന്നെ ഇപ്പോള്‍
വാഞ്ചിച്ചു നിന്നെ എത്ര
ദോഷം വാണെന്നില്‍ എത്ര
ഇമ്പമായ് ചൊല്ലുന്നേശു
ഞാന്‍ കഴുകിടും നിന്നെ
മുറ്റും ഞാന്‍ തരുന്നിതാ
ഭൂ നിക്ഷേപം മുഴുവന്‍
ദേഹം ദേഹി സമസ്തം
എന്നേയ്ക്കും നിന്റേതു ഞാന്‍
എന്നാശ്രയം യേശുവില്‍
വാഴ്ത്തപ്പെട്ട കുഞ്ഞാട്ടില്‍
താഴ്മയായ് കുമ്പിടുന്നു
രക്ഷിക്കുന്നിപ്പോള്‍ യേശു

രചന: ടി. കോശി
ആലാപനം: ചിത്ര
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: മാത്യു ജോണ്‍