Daleema

ഞാനെന്റെ യേശുവെ വാഴ്ത്തി വണങ്ങിടും

ഞാനെന്റെ യേശുവെ വാഴ്ത്തി വണങ്ങിടും
ജീവിതനാള്‍കള്‍ എല്ലാം
പാവനമായെന്നെ പാലിച്ചതോര്‍ക്കുമ്പോള്‍
സ് നേഹമെന്നില്‍ ഏറുന്നേ

എന്റെ സങ്കേതം നീയല്ലയോ
എന്റെ ആശ്രയവും നീയല്ലോ
എന്റെ ഉറവുകള്‍ അഖിലവും നിന്നിലേ
എന്നും ആകുന്നെന്‍ പ്രാണ പ്രിയാ

മൃത്യുവിന്‍ വായില്‍ നിന്നും വീണ്ടെടുത്തോനേ
മഹത്വപ്പെടുത്തും നിന്നെ
ഞാന്‍ നിന്നെ സ് നേഹിച്ചു സേവിച്ചീ മരുവിതില്‍
നിന്‍ നാമത്തെ ഘോഷിക്കും

സിയോനിന്‍ നാഥാ നിന്‍ സ്‌നേഹം എന്നുള്ളത്തില്‍
എത്രയോ ആശ്ചര്യമേ!
നിന്‍ വിളി ഓര്‍ത്തു ഞാന്‍ നിന്നെ പിന്‍ഗമിപ്പാനായ്
മുറ്റും സമര്‍പ്പിക്കുന്നേ

ആലാപനം: ദലീമ
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

Share/Bookmark

The Latest

To Top