M E Cheriyan

ഞാനെന്റെ കര്‍ത്താവിന്‍ സ്വന്തം സ്വരക്തത്താല്‍

ഞാനെന്റെ കര്‍ത്താവിന്‍ സ്വന്തം സ്വരക്തത്താല്‍
താനെന്നെ വാങ്ങിയതാല്‍
ദയ തോന്നിയെന്നെ തന്‍ മകനാക്കി തീര്‍ത്തൊരു
സ് നേഹം മറക്കാവതോ

കൃപയാലെ ദൈവം ക്രിസ്തുവിലെന്നെ
കണ്ടു യുഗങ്ങള്‍ക്കു മുന്നേ
അന്നേ ബലിയാവാന്‍ ദൈവ കുഞ്ഞാടിനെ
കരുതി എനിക്കായവന്‍

കര്‍ത്താവെന്നെ തന്‍ കൂടാര മറവില്‍
കാത്തിടും കഷ്ടത വരികില്‍
ചുറ്റും എതിര്‍ക്കുന്ന ശത്രുക്കള്‍ മുന്‍പില്‍
ഞാന്‍ മുറ്റും ജയം നേടിടും

ഒന്നേയെന്നാശ തന്‍ സന്നിധാനം
ചേര്‍ന്നെന്നുമാനന്ദ ഗാനം
പാടി പുകഴ്ത്തി തന്‍ മന്ദിരത്തില്‍ ധ്യാനം
ചെയ്തെന്നും പാര്‍ത്തിടെണം

രചന: എം. ഇ. ചെറിയാന്‍

The Latest

To Top