Kuttiyachan

ഞാനാരെ ഭയപ്പെടും?

ഞാനാരെ ഭയപ്പെടും ? എന്റെ വിശ്വാസ ജീവിതത്തില്‍
ഭാരങ്ങളേറിടും സ് നേഹിതര്‍ മാറിടും ജീവിത പാതകളില്‍

യേശു എന്റെ കൂടെയുണ്ട്, എന്റെ കോട്ടയും ശരണവുമേ
ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാല്‍ – ഞാന്‍ ഭയപ്പെടുകില്ല

സാരെഫാത്തിലും കെരീത്തിലും ചൂരച്ചെടിയുടെ ചുവട്ടിലും
എലിയാവിനെ പോറ്റിയ ദൈവമെന്നെ പോറ്റിടും …

കരുതും എന്ന് ഞാന്‍ കരുതിയ ആരും വന്നില്ല കാണുവാന്‍
കരഞ്ഞു ഞാന്‍ എന്റെ ഭാരത്താല്‍ അരികില്‍ വന്നവന്‍ സ് നേഹത്താല്‍ …

നാളെയെ ഓര്‍ത്തു ഭാരമോ? നാളുകള്‍ ഏറെ ഇല്ലിനി
കാഹള ധ്വനി കേള്‍ക്കുവാന്‍ കാലമില്ലിനി കാത്തിടാന്‍ …

ആലാപനം: കുട്ടിയച്ചന്‍

The Latest

To Top