Kester

ജ്ഞാനീ, നീയെന്തിനു ജ്ഞാനത്തില്‍ പുകഴുന്നു ?

അറിവും ശക്തിയും പണവും നമുക്ക് ജീവിതത്തില്‍ പല സൌഭാഗ്യങ്ങളും നല്‍കിത്തരും. എന്നാല്‍ അതിലൊന്നും മതിമറന്നു പോകരുത്. കാരണം, ദൈവമാണ് അവയെല്ലാം നമുക്ക് തന്നത്. അതുകൊണ്ട് ദൈവത്തെ മറന്നു ഒരിക്കലും ജീവിക്കാനിടവരരുത്.

ജ്ഞാനീ, നീയെന്തിനു ജ്ഞാനത്തില്‍ പുകഴുന്നു ?
നീയൊരു ആവിയല്ലോ
മായയാം ലോകത്തില്‍ പുകഴുവാന്‍ എന്തുള്ളു
യേശുവിന്‍ ക്രൂശിങ്കല്‍ മാത്രം പുകഴൂ..

ബലവാന്‍ എന്തിന് ബലത്തില്‍ പുകഴുന്നു ?
നീയൊരു നിഴല്‍ പോലെയല്ലോ
ഈ ലോക ജീവിതം ക്ഷണഭംഗുരമല്ലോ
യേശുവിന്‍ വചനത്തില്‍ മാത്രം പുകഴൂ..

ധനവാന്‍ എന്തിന് ധനത്തില്‍ പുകഴുന്നു ?
ധനം വിട്ടൊരിക്കല്‍ നീ പോയിടേണം
സ്വര്‍ഗത്തില്‍ നിക്ഷേപം നീ കരുതിക്കൊള്‍ക
നിത്യ രക്ഷയ്ക്കായ്‌ നീ ഒരുങ്ങിടുക

ആലാപനം: കെസ്റ്റര്‍
Share/Bookmark

Most Popular

To Top