Daleema

ജീവനെനിക്കായ്‌ വെടിഞ്ഞ ദേവകുമാരാ

ജീവനെനിക്കായ്‌ വെടിഞ്ഞ ദേവകുമാരാ
ദേവകുമാരാ, സര്‍വ പാപവിദൂരാ – ജയിക്ക  
സ്വര്‍ഗ്ഗമഹിമാസനവും നിസ്തുല പ്രഭാനിറവും 
അത്രയും വെടിഞ്ഞു ഭൂവില്‍ അവതരിച്ചോനേ
അവതരിച്ചോനേ താഴ്മ സ്വയം വരിച്ചോനേ

കൂരിരുള്‍ നിറഞ്ഞതാമീ പാരിനു പ്രകാശം നല്‍കി
ഭൂരിസുഖമരുളും മൊഴി അരുളിച്ചെയ്‌തോനേ
അരുളിച്ചെയ്‌തോനെ – ജീവവഴി തെളിച്ചോനേ

പാതകര്‍ നടുവില്‍ മഹാ പാതകനെപ്പോല്‍ കുരിശില്‍
നീ തകര്‍ന്നു മൃതിയടഞ്ഞതോര്‍ക്കുന്നയ്യോ ഞാന്‍
ഓര്‍ക്കുന്നയ്യോ ഞാന്‍ അതെന്‍ പേര്‍ക്കെന്നറിഞ്ഞേന്‍

രചന: ഇ.ഐ. ജേക്കബ്‌
ആലാപനം: ദലീമ
Share/Bookmark

The Latest

To Top