E I Jacob

ചൂടും പൊന്‍ കിരീടം ഞാന്‍ മഹത്വത്തില്‍

ചൂടും പൊന്‍ കിരീടം ഞാന്‍ മഹത്വത്തില്‍
വാഴും നിത്യ തേജസ്സിന്‍ പ്രഭാവത്തില്‍
മാരും അന്ധകാരം നീങ്ങും ചിന്താ ഭാരം
ഖേദമോ പോയ് പ്പോകും പ്രിയന്‍ വന്നാല്‍

പ്രിയന്‍ വന്നാല്‍ പ്രിയന്‍ വന്നാല്‍
എന്‍ ഖേദമോ പൊയ്പ്പോകും പ്രിയന്‍ വന്നാല്‍

കാണും ഞാന്‍ പ്രാണ പ്രിയന്റെ ലാവണ്യം
വര്‍ണ്ണിക്കും പ്രശസ്തമാം തന്‍ കാരുണ്യം
കീര്‍ത്തിക്കും തന്‍ നാമം ശ്ലാഖിക്കും തന്‍ പ്രേമം
ഹൃദ്യമായ്‌ നിസ്സീമം പ്രിയന്‍ വന്നാല്‍

നില്ക്കും ഞാന്‍ വിശുദ്ധരിന്‍ സമൂഹത്തില്‍
പാടും ഹല്ലെലുയ്യ ഘോഷ ശബ്ദത്തില്‍
വന്ദിക്കും സാഷ്ടാംഗം ചുംബിക്കും പ്രത്യംഗം
നിത്യവും സാനന്ദം പ്രിയന്‍ വന്നാല്‍

പിന്‍ചെല്ലും കുഞ്ഞാടിനെ നിസ്സന്ദേഹം
സ്വച്ഛന്ദം ഉള്‍പൂകും ഞാനും സ്വര്‍ഗേഹം
പാടും തൃപ്തിയോടെ എന്നും വേര്‍പെടാതെ
ഭക്തരോട് കൂടെ പ്രിയന്‍ വന്നാല്‍

രചന: ഇ. ഐ. ജേക്കബ്‌
ആലാപനം: ജെസ്സി
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

The Latest

To Top