Grace John

ക്ഷമിക്കണേ നാഥാ

ക്ഷമിക്കണേ നാഥാ, നിന്നുടെ സ്നേഹം
നിരസിച്ചു വാണവള്‍ ഞാന്‍
എനിക്കായ് നീ ചെയ്ത ത്യാഗങ്ങളെല്ലാം
നിനയ്ക്കാതെ പോയവള്‍ ഞാന്‍

ലോകത്തിന്‍ സ്നേഹം തേടിയലഞ്ഞു ഞാന്‍
ശോകത്തിലായ് എന്‍ ജന്മം
അകതാരില്‍ ശൂന്യത മാത്രം സമ്പാദ്യമായ്
ഏകയായ് ഞാനലഞ്ഞു

നിന്നെ ഞാന്‍ വിട്ടു ദൂരെയായപ്പോള്‍
എന്നെ നീ തേടി വന്നു
എണ്ണമില്ലാത്തതാം എന്നുടെ പാപങ്ങള്‍
തിണ്ണമായ് നീ ക്ഷമിച്ചു

രചന: ജോയ് ജോണ്‍
ആലാപനം: ഗ്രേസ് ജോണ്‍
പശ്ചാത്തല സംഗീതം: എം. എസ്. മാരുതി
Share/Bookmark

Most Popular

To Top