J P Rajan

ക്രൂശുമെടുത്തിനി ഞാനെന്‍

ക്രൂശുമെടുത്തിനി ഞാനെന്‍ യേശുവെ പിന്‍ ചെല്കയാം
പാരില്‍ പരദേശിയായ് ഞാന്‍ മോക്ഷ വീട്ടില്‍ പോകയാം

ജീവനെന്‍ പേര്‍ക്കായ്‌ വെടിഞ്ഞ നാഥനെ ഞാന്‍ പിന്‍ ചെല്ലും
എല്ലാരും കൈവിട്ടാലും കൃപയാല്‍ ഞാന്‍ പിന്‍ ചെല്ലും

മാനം ധനം ലോക ജ്ഞാനം സ്ഥാനം സുഖമിതെല്ലാം
ലാഭം അല്ലെനിക്കിനി വന്‍ ഛേദമെന്നറിഞ്ഞൂ ഞാന്‍

ക്ലേശം വരും നേരമെല്ലാം ക്രൂശില്‍ എന്‍ പ്രശംസയാം
യേശു കൂടെയുണ്ടെന്നാകില്‍ തുമ്പമെല്ലാം ഇമ്പമാം

രചന: എം. ഇ. ചെറിയാന്‍
ആലാപനം: ജെ. പി. രാജന്‍
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

The Latest

To Top