ക്രൂശില്‍ നിന്നും പാഞ്ഞ് ഒഴുകിടുന്ന
ദൈവ സ് നേഹത്തിന്‍ വന്‍ കൃപയെ
ഒഴുകിയൊഴുകി അടിയനില്‍ പെരുകെണമേ
സ് നേഹ സാഗരമായ്
സ് നേഹമാം ദൈവമേ നീയെന്നില്‍
അനുദിനവും വളരേണമേ ഞാനോ കുറയേണമേ
നിത്യ സ് നേഹം എന്നെയും തേടിവന്നു
നിത്യമാം സൌഭാഗ്യം തന്നുവല്ലോ
ഹീനനെന്നെ മെനഞ്ഞല്ലോ കര്‍ത്താവിനയ്
മാന പാത്രവുമായ്
ലോകത്തില്‍ ഞാന്‍ ദരിദ്രനായിടിലും
നിന്‍ സ് നേഹം മതിയെനിക്കാശ്വാസമായ്
ദൈവ സ് നേഹം എന്നെയും ആത്മാവിനാല്‍
സമ്പന്നന്‍ ആക്കിയല്ലോ
മയാലോകെ പ്രശംസിച്ചിടുവാന്‍
യാതൊന്നും ഇല്ലല്ലോ പ്രാണനാഥ
ദൈവ സ് നേഹം ഒന്നേയെന്‍ പ്രശംസയെ
എന്റെ ആനന്ദമേ
രചന: രാജു വര്‍ഗീസ്
ആലാപനം: ജിജി സാം
പശ്ചാത്തല സംഗീതം: സ്റ്റീഫന്‍ ദേവസ്സി
ആലാപനം: ജെസ്സി