ക്രൂശിന്‍ മറവില്‍ ഞാന്‍ വരുന്നിതാ

ക്രൂശിന്‍ മറവില്‍ ഞാന്‍ വരുന്നിതാ – എന്നെ
ശുദ്ധമാക്കിടുക നീ രക്ഷകാ…
പാപക്കറ നീക്കി ഊനമെല്ലാം പോക്കി
ജീവനദി എന്നില്‍ ഒഴുക്കുക ഇപ്പോള്‍

തുറന്ന ചങ്കിലെ ചോരയാലെ എന്നെ
കഴുകുക ഞാനും നിന്നെ നേടുവാന്‍
ജീവമന്ന ഏകി പുതുക്കത്തോടെന്നെ
നടത്തുക നന്നായ് നിന്റെ ഹിതം പോലെ

ലോകത്തില്‍ ഞാന്‍ അന്യന്‍ നിന്നില്‍ സര്‍വധന്യന്‍
കഷ്ടമേതും നേട്ടം മുന്നില്‍ കാണുന്നു
ജീവപാതെ ഓടി നിന്‍ മഹത്വം നേടി
കുഞ്ഞാടെ ഞാന്‍ നിന്നില്‍ ചേര്‍ന്നിടട്ടെ അന്ത്യം

Share/Bookmark

Scroll to Top