ക്രിസ്തേശു നാഥന്റെ പാദങ്ങള്‍ പിന്‍ തുടരും
നാമെന്തു ഭാഗ്യമുള്ളോര്‍ പ്രിയരേ- നാമെന്തു ഭാഗ്യമുള്ളോര്‍
നാഥന്റെ കാല്‍ ചുവടു നാള്‍തോറും പിന്‍ തുടരാന്‍
മാതൃകയായി താന്‍ – നല്ല മാതൃകയായി താന്‍ ..
പാപത്തിന്‍ ശിക്ഷ നീക്കി ഭാവി പ്രത്യാശ നല്കി
ഭാരങ്ങള്‍ നാള്‍തോറും – സര്‍വ്വ ഭാരങ്ങള്‍ നാള്‍ തോറും
തന്മേല്‍ വഹിച്ചു കൊണ്ടു ചെമ്മേ നടത്തിടുന്ന-
താനന്ദം ആനന്ദം പരമാനന്ദമാനന്ദം..
ബുദ്ധി പറഞ്ഞു തന്നു, ശക്തി പകര്‍ന്നു തന്നു
മുന്‍പില്‍ നടക്കുന്നു- അവന്‍ മുന്‍പില്‍ നടക്കുന്നു
തന്‍ നാദം കേട്ടുകൊണ്ട് പിന്‍പേ ഗമിച്ചിടുന്ന-
താനന്ദം ആനന്ദം പരമാനന്ദമാനന്ദം..
ക്രിസ്തു എനിക്ക് ജീവന്‍ മൃത്യു എനിക്ക് ലാഭമത്രേ എന്നാണല്ലോ
തന്നില്‍ പ്രത്യാശ വച്ചുള്ളോര്‍
ഏതും നിരാശ കൂടാതോതുന്നതാകയാലെ-
ന്താനന്ദം ആനന്ദം പരമാനന്ദമാനന്ദം..
രചന: ടി. കെ. സാമുവേല്‍
ആലാപനം: ജെസ്സി
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്