ക്രിസ്തു നാമത്തിന്നനന്ത മംഗളം ദിവസ്തരെ
നിസ്ത്രപം ശിരസ്സണച്ചു സന്നമിപ്പിന്‍ തല്‍ പദെ
നിസ്ത്രപം ശിരസ്സണച്ചു സന്നമിപ്പിന്‍ തല്‍ പദെ
രാജ യോഗ്യമായ പൊല്ക്കിരീടമേകി രാജനെ
സാദരം അലങ്കരിച്ചു വീണു വന്ദിച്ചീടുവിന്‍
യിസ്രയേല്‍ പ്രഭുക്കളെ ഭവല്‍ സഹായ മൂര്‍ത്തിയെ
വിദ്രുതം കിരീടമേകി വാഴ്ത്തുവിന്‍ വണങ്ങുവിന്‍
കൈപ്പ് കാടി വിസ്മരിച്ചിടാഞ്ഞ ഭക്ത ഭ്രുത്യനെ
ശുദ്ധിമല്‍ സമാജമേ കിരീടമേകി വാഴ്ത്തുവിന്‍
വിശ്വ വംശ പുഷ്കരസ്ഥ താര സഞ്ചയങ്ങളെ
വിശ്വവന്ദിതന്നു പൊല്‍ക്കിരീടമേകി വാഴ്ത്തുവിന്‍
രചന: കെ. വി. സൈമണ്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍