ക്രിസ്തുവില്‍ വസിക്കുമെനിക്ക്
എപ്പോഴും സന്തോഷമേ
എന്തെല്ലാം കഷ്ടം വന്നാലും
എതെല്ലാം നഷ്ടം വന്നാലും
ആരെല്ലാം പഴിച്ചെന്നാലും
ഞാന്‍ ഭയപ്പെട്ടു പോകയില്ല
ശത്രുക്കള്‍ ചുറ്റും നിന്നാലും
മിത്രങ്ങള്‍ ഹസിച്ചെന്നാലും
ഗാത്രമെല്ലാം ക്ഷയിച്ചെന്നാലും
ഞാന്‍ ഭയപ്പെട്ടു പോകയില്ല
മണ്ണിലെന്‍ വാസം തീരുമ്പോള്‍
വിണ്ണിലെന്‍ വീട്ടില്‍ ചേരുമ്പോള്‍
നിന്ദകള്‍ തീര്‍ന്നു പാടും ഞാന്‍
എന്‍ കണ്ണുനീര്‍ തോര്‍ന്നു വാഴും ഞാന്‍
രചന: ജോര്‍ജ് പീറ്റര്‍
ആലാപനം: ജെ. പി. രാജന്‍
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍