Binoy Chacko

ക്രിസ്തുവിന്‍ സേന വീരരേ

ക്രിസ്തുവിന്‍ സേന വീരരേ, ഉയര്‍ത്തിടുവിന്‍ കൊടിയെ
ധീരരായ്‌ പോരാടിടാം കര്‍ത്തന്‍ വേല ചെയ്തിടാം
ജയ ഗീതം പാടി ഘോഷിക്കാം

പോക നാം പോക നാം ക്രിസ്തുവിന്റെ പിന്‍പേ പോക നാം

സത്യ പാത കാട്ടിത്തന്നിടും നീതിമാര്‍ഗ്ഗമോതി തന്നിടും
ക്രൂശിന്റെ സാക്ഷിയായ്‌ ധീര പടയാളിയായ്‌
ക്രിസ്തുവിനായ്‌ യുദ്ധം ചെയ്തിടാം

കണ്ണുനീര്‍ തുടച്ചു നീക്കിടും ആശ്രിതര്‍ക്കാലംബമേകിടും
ജീവനെ വെടിഞ്ഞു ലോകയിമ്പം വെറുത്തു
ക്രിസ്തുവിനായ്‌ പോര്‍ ചെയ്തിടാം

പാപികള്‍ക്ക് രക്ഷയേകിടും രോഗികള്‍ക്ക്‌ സൌഖ്യമേകിടും
പാപത്തെ വെറുത്തും തന്‍ ഹിതം നാം ചെയ്തും
രക്ഷകന്റെ പിന്‍പേ പോയിടാം

ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

The Latest

To Top