Binoy Chacko

ക്രിസ്തുവിന്‍ ധീര സേനകളേ

ക്രിസ്തുവിന്‍ ധീര സേനകളേ
കൂടിന്‍ തന്നനുയായികളേ
എന്തിനു ഭീതി ജയിക്കും നാം
ജയിക്കും നാം (5)
ഏതു വിപത്തിലും തോല്‍ക്കാതെ..
ജയിക്കും നാം

ധരയില്‍ ക്ലേശം നമുക്കുണ്ട്
ദിനവുമെടുപ്പാന്‍ കുരിശുണ്ട്
ബലം തരുവാനവന്‍ അടുത്തുണ്ട്
ജയിക്കും നാം (5)
മരണ നിഴലിലുമഞ്ചാതെ 
ജയിക്കും നാം

ശോകം തീര്‍ക്കും സന്ദേശം
ലോകം ജയിക്കും സുവിശേഷം
ചൊല്ലാന്‍ വേണ്ട ഭയം ലേശം
ജയിക്കും നാം (5)
വെല്ലു വിളിപ്പിന്‍ വൈരികളെ..
ജയിക്കും നാം

ലൌകികര്‍ കണ്ടാര്‍ ബലഹീനര്‍
ഭൌതികര്‍ പാര്‍ത്താല്‍ ദയനീയര്‍
ദൈവിക ദൃഷ്ടിയില്‍ ഗണനീയര്‍
ജയിക്കും നാം (5)
കൈവിടുകില്ലവന്‍ ഒരുനാളും
ജയിക്കും നാം


രചന: എം. ഇ. ചെറിയാന്‍
ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: കുട്ടിയച്ചന്‍
Share/Bookmark

The Latest

To Top