Uncategorized

ക്രിസ്തീയ ജീവിതം സൌഭാഗ്യ ജീവിതം

ക്രിസ്തീയ ജീവിതം സൌഭാഗ്യ ജീവിതം
കര്‍ത്താവിന്‍ കുഞ്ഞുങ്ങള്‍ക്കാനന്ദ ദായകം
കഷ്ടങ്ങള്‍ വന്നാലും നഷ്ടങ്ങള്‍ വന്നാലും
ക്രിസ്തേശു നായകന്‍ കൂട്ടാളിയല്ലോ

ലോകത്തിന്‍ താങ്ങുകള്‍ നീങ്ങിപ്പോയിടുമ്പോള്‍
ലോകക്കരെല്ലാരും കൈവെടിഞ്ഞിടുമ്പോള്‍
സ്വന്ത സഹോദരര്‍ തള്ളിക്കളയുമ്പോള്‍
യോസേഫിന്‍ ദൈവമെന്‍ കൂട്ടാളിയല്ലോ

അന്ധകാരം ഭൂവില്‍ വ്യാപരിച്ചിടുമ്പോള്‍
രാജാക്കള്‍ നേതാക്കള്‍ ശത്രുക്കള്‍ ആകുമ്പോള്‍
അഗ്നികുണ്ഡത്തിലും സിംഹക്കുഴിയിലും
ദാനിയേലിന്‍ ദൈവമെന്‍ കൂട്ടാളിയല്ലോ

ഇത്ര നല്ലിടയന്‍ ഉത്തമ സ്നേഹിതന്‍
നിത്യനാം രാജാവെന്‍ കൂട്ടാളിയായാല്‍
എന്തിനീ ഭാരങ്ങള്‍ എന്തിനീ വ്യാകുലം
കര്‍ത്താവിന്‍ കുഞ്ഞുങ്ങള്‍ പാട്ടു പാടും

കാഹളശബ്ദങ്ങള്‍ കേട്ടിടാന്‍ നേരമായ്
കഷ്ടങ്ങള്‍ ഏറ്റ എന്‍ പ്രിയനെ കാണാറായ്
എന്നു നീ വന്നിടും എപ്പോള്‍ നീ വന്നിടും
എത്ര നാള്‍ നോക്കി ഞാന്‍ പാര്‍ക്കേണം പ്രിയനേ..

ഗാനം ഇവിടെ കേള്‍ക്കാം.

Share/Bookmark

The Latest

To Top