Albert Vijayan

കൃപാനിധേ എന്നേശുവേ

കൃപാനിധേ എന്നേശുവേ സ് നേഹത്തില്‍ സമ്പന്നനേ
വീണു വണങ്ങി ഉള്ളം ഉരുകി ഞാന്‍ കേഴും മൊഴി കേള്‍ക്കണേ

നിത്യമെനിക്കായ് പക്ഷ വാദം ചെയ്യുന്ന ദേവാത്മജാ
നിത്യ പിതാവിന്‍ മുന്‍ കുറ്റം തുലയ്‌ച്ചെന്നെ മുറ്റും നിറുത്തേണമേ

ബന്ധു മിത്രാദി ജനങ്ങള്‍ സ് നേഹ പാത്രങ്ങള്‍ എത്രയോ പേര്‍
ശത്രുവിന്‍ അമ്പേറ്റു മൃത്യു വശകരായ്‌ തീരുന്നു രക്ഷിക്കണേ

കൂരിരുള്‍ വന്‍ കടലില്‍ താണു പോകുന്നീ ലോകം സ്വയം
രക്ഷിപ്പാനാളില്ല നീതാനുദിക്കേണം നീതി പ്രഭാ പൂര്‍ണ്ണനായ്

രചന: ചാള്‍സ് ജോണ്‍

ആലാപനം‌: സ്മിത 
പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍

The Latest

To Top