കൃപയേറും കര്‍ത്താവില്‍ എന്നാശ്രയമെന്നും

കൃപയേറും കര്‍ത്താവില്‍ എന്നാശ്രയമെന്നും
അതിനാല്‍ മനം കലങ്ങാതവനിയില്‍ പാര്‍ത്തിടുന്നു
സന്താപങ്ങള്‍ അകന്നു സംഗീതം പാടിടും ഞാന്‍

പാടും ഞാന്‍ പാടും ഞാന്‍ എന്നേശുവിനായ് പാടും ഞാന്‍ 

ബലഹീന നേരത്തില്‍ പതറാതെ നിന്നിടുവാന്‍
മാനുവല്‍ തന്‍ വലം കരത്താല്‍ അനുവേലം കാത്തിടുന്നു
വൈരികളിന്‍ നടുവുല്‍ വിരുന്നും ഒരുക്കിടുന്നു

തിരുനാമം ഘോഷിച്ചും തിരുസ്നേഹമാസ്വദിച്ചും
ഗുരുനാഥനേശുവിനായ് മരുവും ഞാന്‍ പാര്‍ത്തലത്തില്‍
സ്തുതിഗീതങ്ങള്‍ അനിശം പാടി പുകഴ്ത്തിടും ഞാന്‍   

രചന: ജോര്‍ജ് പീറ്റര്‍
ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌
Share/Bookmark