കൃപയേറും കര്‍ത്താവിലെന്‍

കൃപയേറും കര്‍ത്താവിലെന്‍ വിശ്വാസം
അതിനാല്‍ ഹൃദിയെന്തു നല്ലാശ്വാസം
ദുരിതങ്ങള്‍ നിറയുമീ ഭൂവാസം
കൃപയാല്‍ മനോഹരമായ്

കൃപ കൃപയോന്നെന്‍ ആശ്രയമായ്‌കൃപ കൃപയോന്നെന്‍ ആനന്ദമായ്‌
വൈരികള്‍ വന്നാലും എതിരുയര്‍ന്നാലും
കൃപ മതിയെന്നാളും

ബലഹീനതയില്‍ നല്ല ബലമേകും
മരുഭൂമിയിലാനന്ദ തണലാകും
ഇരുള്‍ പാതയിലനുദിനമൊളി നല്കും
കൃപയോന്നെന്‍ ആശ്രയമായ്‌

എന്റെ താഴ്ച്ചയിലവനെന്നെ ഓര്‍ത്തല്ലോ
ഘോര വൈരിയിന്‍ ബലമവന്‍ തകര്‍ത്തല്ലോ
തന്റെ കൈകളിലവനെന്നെ ചേര്‍ത്തല്ലോ
സ്തോത്ര ഗീതം പാടിടും ഞാന്‍

രചന: എം. ഇ. ചെറിയാന്‍
ആലാപനം: ജെസ്സി
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌

Scroll to Top