കൃപയാലത്രേ ആത്മ രക്ഷ!
അത് വിശ്വാസത്താല്‍ നേടുക
വില കൊടുത്തു വാങ്ങുവാന്‍ സാദ്ധ്യമല്ല!
അത് ദാനം.. ദാനം … ദാനം… !!!
അത് വിശ്വാസത്താല്‍ നേടുക
വില കൊടുത്തു വാങ്ങുവാന്‍ സാദ്ധ്യമല്ല!
അത് ദാനം.. ദാനം … ദാനം… !!!
മലകള്‍ കയറിയാല്‍ കിട്ടുകില്ല
ക്രിയകള്‍ നടത്തിയാല്‍ നേടുകില്ല
നന്മകള്‍ നോമ്പുകള്‍ നേര്‍ച്ചകള്‍ കാഴ്ചകള്‍
ഇവയാലൊന്നും രക്ഷ സാദ്ധ്യമല്ല ….!
ഈ ലോക ജീവിതത്തില്‍ നേടുക
നിന്റെ മരണശേഷമവസരങ്ങളില്ല സോദരാ..
നരകശിക്ഷയില്‍ നിന്ന് വിടുതല്‍ നേടുവാന്‍
ഇന്നു വരിക രക്ഷകന്റെ സന്നിധേ!
രക്ഷകന്റെ സന്നിധേ ചെല്ലുക
നിന്റെ പാപമെല്ലാം തന്റെ മുന്‍പില്‍ ചൊല്ലുക
തന്റെ യാഗം മൂലമിന്നു നിന്റെ പാപമെല്ലാം പോക്കി
നിന്നെ ദൈവപൈതലാക്കി മാറ്റുമേ !