കൂടെയുണ്ടേശു എന്‍ കൂടെയുണ്ട്
കൂട്ടിനവന്‍ എന്നും കൂടെയുണ്ട്
കൂരിരുള്‍ താഴ് വരെ കൂടെയുണ്ട്
കൂട്ടാളിയായിട്ടെന്‍ കൂടെയുണ്ട്
ഭയപ്പെടേണ്ടാ ഞാന്‍ കൂടെയുണ്ട്
എന്നുര ചെയ്തവന്‍ കൂടെയുണ്ട്
പേടിക്കയില്ല ഞാന്‍ മരണത്തിലും
മരണത്തെ ജയിച്ചവന്‍ കൂടെയുണ്ട്
ആഴിയിന്‍ ആഴത്തില്‍ കൂടെയുണ്ട്
ആകാശ മേഘങ്ങളില്‍ കൂടെയുണ്ട്
ആവശ്യ നേരത്തെന്‍ കൂടെയുണ്ട്
ആശ്വാസ ദായകന്‍ കൂടെയുണ്ട്
വെള്ളത്തില്‍ കൂടി ഞാന്‍ കടന്നിടിലും
വെള്ളമെന്‍ മീതെ കവിയുകില്ല
വെന്തു പോകില്ല ഞാന്‍ തീയില്‍ നടന്നാല്‍
എന്‍ താതന്‍ എന്നോട് കൂടെയുണ്ട്
ബാഖയിന്‍ താഴ് വരെ കൂടെയുണ്ട്
യാക്കോബിന്‍ ദൈവമെന്‍ കൂടെയുണ്ട്
രോഗക്കിടക്കയിലും കൂടെയുണ്ട്
ലോകാന്ത്യത്തോളം എന്‍ കൂടെയുണ്ട്
രചന: ഗ്രഹാം വര്‍ഗീസ്
ആലാപനം: എലിസബത്ത് രാജു
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍