Charles John

കുരിശെടുത്തെന്‍ യേശുവിനെ

കുരിശെടുത്തെന്‍ യേശുവിനെ
അനുഗമിക്കും ഞാന്‍ അന്ത്യം വരെ

അവനെന്നെ അറിഞ്ഞിടുന്നു
അവനിയില്‍ കരുതിടുന്നു
ആവശ്യ ഭാരങ്ങള്‍ അണഞ്ഞിടുമ്പോള്‍
അവലംബമായ്‌ എനിക്കവന്‍ മാത്രമാം

മാറിടും മനുജരെല്ലാം
മറന്നിടും സ് നേഹിതരും
മാറ്റമില്ലാത്തവന്‍ എന്‍ മാനുവേല്‍
മഹിമയില്‍ വാഴുന്നു ഇന്നുമെനിക്കായ്‌

തീരണം പാരിലെന്‍ നാള്‍
തിരു പാദ സേവയതാല്‍
ചേരും ഞാന്‍ ഒടുവിലെന്‍ പ്രിയനരികില്‍
അരുമയോടവനെന്നെ മാറോടണയ്ക്കും

ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:

ചാള്‍സ് ജോണ്‍ രചിച്ച ഗാനങ്ങളുടെ വിഭാഗത്തില്‍ ഗാനം ലഭ്യമാണ്

രചന: ചാള്‍സ് ജോണ്‍
ആലാപനം: കോട്ടയം ജോയ്

Most Popular

To Top