കുരിശു ചുമന്നവനേ

കുരിശു ചുമന്നവനേ
ശിരസില്‍ മുള്‍മുടി വച്ചോനേ
മരിച്ചുയിര്‍ത്തെഴുന്നവനേ
നിന്നരികില്‍ ഞാന്‍ അണഞ്ഞിടുന്നേ

ഇത്രമേല്‍ സ്നേഹിപ്പാനായ്
ശത്രുവാമെന്നിലെന്തു കണ്ടു
മിത്രമായ്‌ തീര്‍ത്തിടുവാന്‍
എത്ര വേദന നീ സഹിച്ചു

പാപം പരിഹരിപ്പാന്‍
പാരിതില്‍ പിറന്നവനെ
പാതകനെന്‍ പേര്‍ക്കായ്
നിന്‍ പാവന നിണം ചൊരിഞ്ഞു

വലയുന്നോരജത്തെപ്പോല്‍
ഉലകില്‍ ഞാന്‍ ആയിരുന്നു
വലഞ്ഞലഞ്ഞിടാതെ നീ
നിന്‍ നലമെന്നില്‍ പകര്‍ന്നു തന്നു

നിന്‍ തിരു മേനിയതില്‍
വന്‍ മുറിവിന്‍ പാടുകള്‍
എന്‍ നിമിത്തം അല്ലയോ
നിന്‍ സ്നേഹമെന്താശ്ചര്യമേ

രചന: ഗ്രഹാം വര്‍ഗീസ്‌

ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: അബി സാല്‍വിന്‍

Share/Bookmark

Scroll to Top