Grace John

കുടുംബത്തിന്‍ തലവന്‍ യേശുവായാല്‍

കുടുംബത്തിന്‍ തലവന്‍ യേശുവായാല്‍
ദൈവ ഭവനമായ് മാറിടും
വീട്ടിന്‍ വിളക്കായ്‌ യേശു വന്നാല്‍
ഭവനം പ്രഭയാല്‍ പൂരിതം

സ്നേഹം കുടുംബത്തിന്‍ മൊഴിയാകും
കനിവും ദയയും വിളങ്ങിടും
ജീവിതം സുഗമമായ്‌ പോയിടും – അതില്‍
യേശു ദേവന്‍ ഇനി തുണയാകും

ഈയൊരു ജീവിതം പടകു പോലെ
എതിരുകളെല്ലാം അലകള്‍ പോലെ
യേശു ആ നൌകയില്‍ നായകനായ്
ശാന്തമായെന്നും നയിച്ചിടുമേ

രചന: ജോയ് ജോണ്‍
ആലാപനം‌: ഗ്രേസ് ജോണ്‍
പശ്ചാത്തല സംഗീതം: റെജി എഡ്വിന്‍

ആലാപനം: വില്‍സണ്‍ പിറവം
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍
Share/Bookmark

Most Popular

To Top