Anish Thankachan

കാഹളത്തിന്‍ നാദം പോലെ

കാഹളത്തിന്‍ നാദം പോലെ 
ഉച്ചത്തില്‍ നാം പാടിടുക ഹാ – ലേ – ലൂ.. 
കാന്തനായ യേശുവിനെ 
ഭൂവിലെല്ലാം പാടി വാഴ്ത്താം ഹാ – ലേ – ലൂ.. 
കാലമെല്ലാം നമ്മെ കാപ്പവന്‍ 
സ്വര്‍ഗ്ഗലോകേ നമ്മെ ചേര്‍പ്പവന്‍
കാത്തിരുന്ന നാഥന്‍ ലോകേ വന്നിടുവാന്‍ കാലമായി 
പാടാം ഹാലലൂയ്യ ! 
സ്വര്‍ഗ്ഗനാട്ടില്‍ ദൈവദൂതര്‍ എന്നുമെന്നും വാഴ്ത്തി പ്പാടും – ഹാ – ലേ – ലൂ..
സ്വര്‍ഗ്ഗത്തില്‍ വസിച്ചിടും ത്രീയേക ദൈവം ഏറ്റം സ്തുത്യന്‍ – ഹാ – ലേ – ലൂ..
സാന്ത്വനം  എകും നാഥന് പാടിടാം സ്തോത്ര ഗീതങ്ങള്‍ 
സ്വന്ത ശബ്ദം പൊങ്ങിടട്ടെ സ്തുതിയിന്‍ ഗീതം പാടിടട്ടെ 
നാഥനായ് !
പാടുവാനായ് ശബ്ദം തന്നു വായിലവന്‍ വാക്കുതന്നു – ഹാ – ലേ – ലൂ.. 
പാതകരാം നമ്മെയവന്‍ രക്ഷിപ്പാനായ് ജീവന്‍ തന്നു – ഹാ – ലേ – ലൂ.. 
പാവനം ദൈവനാമമേ മോചനം അവന്‍ നല്‍കുമെ 
പാരിടത്തില്‍ പാര്‍ത്തിടുന്ന കാലമെല്ലാം ജീവിച്ചിടാം 
നാഥനായ് !

രചന: ജോയ് ജോണ്‍
ആലാപനം:  കെസ്റ്റര്‍
പശ്ചാത്തല സംഗീതം: ബെന്നി ജോണ്‍സന്‍

ആലാപനം: അനീഷ്‌
Share/Bookmark

The Latest

To Top