കാഹളം കാതുകളില്‍ കേട്ടിടാറായ്
ദൈവദൂതര്‍ പൊന്‍ വീണകള്‍ മീട്ടിടാറായ്
യേശു താനരുളിയ വാഗ്ദത്തം നിറവേറാന്‍
കാലങ്ങള്‍ നമ്മെ വിട്ടു പായുകയായ്
സമാധാനമില്ല ഭൂവില്‍ അനുദിനം നിലവിളി
പടര്‍ന്നുയരുകയായ് ധരണി തന്നില്‍
ദൈവത്തില്‍ പൈതങ്ങള്‍ക്കാനന്ദം – ധരണിയില്‍
ക്ലേശിപ്പാന്‍ ലവലേശം സാദ്ധ്യമല്ല
ജനിച്ചു പ്രവൃത്തി ചെയ്തു മരിച്ചു മൂന്നാം ദിനത്തില്‍
മരണത്തെ ജയിച്ചേശു ഉയരത്തില്‍ പോയ്
പാപവും ശാപവും നീക്കി താന്‍ ജയം നല്കി
പാപികള്‍ക്കവന്‍ നിത്യ ശാന്തി നല്കി
പാടുവിന്‍ നവഗാനം അറിയിപ്പിന്‍ സുവിശേഷം
ദൈവരാജ്യം ആസന്നമായ് മനം തിരിവിന്‍
യരിഹോവിന്‍ മതിലുകള്‍ തകര്‍ത്തിടാന്‍ ഉണരുവിന്‍
കാഹളം മുഴക്കിടാം ദൈവ ജനമേ
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍
Suhruthhe,
thankalude ee blog valare nannayirikkunu. thankal theerchayayum abhinandanavum protsahanavum arhikkunnu. samayam kittukayanenkil thankalumayi samsarichhal kollam ennundu. thalparyamanenkil enikku oru email ayaykkumo
Benjamin
(b e n i z a a t g m a i l d o t c o m).
പ്രോത്സാഹനത്തിനു വളരെ നന്ദി.. തുടര്‍ന്നും സന്ദര്‍ശിക്കുക..
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..