കാല്‍വരി ക്രൂശില്‍ കാണും സ് നേഹത്തിന് പൂര്‍ണ്ണത
ശത്രുവാമെന്നെ ദൈവം മിത്രമാക്കിയേ
രക്തവും ചിന്തി യേശു നിന്നെ രക്ഷിപ്പന്നായ്
ഈ സ് നേഹ സ്വരൂപനെന് ആത്മ സ് നേഹിതന്
ദു:ഖത്തില്‍ ആശ്വാസമായ്
രോഗത്തില്‍ എന്‍ സൌഖ്യമായ്
ഘോര വിപത്തുകളിലെന്നെ താന്‍
ശാശ്വത ഭുജങ്ങളാല്‍ മാറോടണച്ചിടും
ഈ സ് നേഹ സ്വരൂപനെന് ആത്മ സ് നേഹിതന്
ക്രിസ്തുവിന് സ് നേഹമെന്നെ നിബന്ധിക്കുന്നതാല്
എന്നെത്തന്നെ വെറുത്തെന്‍ ക്രൂശെടുത്തു ഞാന്‍
നിന്ദയും ചുമന്നു പോം പാളയത്തിന് പുറം
ഈ സ് നേഹ സ്വരൂപനെന് ആത്മ സ് നേഹിതന്
മുന്‍ പടയായ് പിന് പടയായ് അഗ്നി മേഘ തൂണുകള്‍
സൈന്യങ്ങളിന്‍ അധിപന് കൂടെയുള്ളതാല്‍
യുദ്ധം യഹോവയ്ക്കുള്ളതെന്നോര്ത്തു കൊള്ളുക
തന് സ് നേഹ കൊടിക്കീഴില്‍ ആര്‍ത്തു ഘോഷിക്കാം
ഒരിക്കലും ഒരിക്കലും ഞാന്‍ കൈവിടുകില്ല നിന്നെ
ഭയപ്പെടാതെ ഞാന്‍ നിന് കൂടെയുള്ളതാല്‍
തീയില്‍ കൂടെ നടന്നാല്‍ നീ വെന്തു പോകുമോ
പെരുവെള്ളങ്ങള്ക്ക് നിന്നെ മുക്കാന്‍ കഴിയുമോ
ആലാപനം: ജെന്‍