Alice

കാല്‍വരി ക്രൂശിലെ സ്നേഹമേ

കാല്‍വരി ക്രൂശിലെ സ്നേഹമേ
എന്നെ വീണ്ടെടുത്ത മഹല്‍ സ്നേഹമേ
പൊന്നു മാര്‍വില്‍ അണച്ചിടും സ്നേഹമേ
എന്റെ കണ്ണീര്‍ തുടച്ചിടും സ്നേഹമേ

പ്രേമ പരിമള കുന്നിലെ
എന്റെ പ്രിയനുമായുള്ള വാസമേ
ഞാന്‍ ഓര്‍ത്തിടും തോറും എന്‍ മാനസം
തുള്ളിടുന്നെ അതി മോദമായ്

നാടുകാര്‍ വീട്ടുകാര്‍ കൂട്ടമായ്‌
എന്നെ നിന്ദ പരിഹാസം ചൊല്ലുമ്പോള്‍
ഞാന്‍ ഓര്‍ത്തിടുമേ എന്‍ പ്രിയനേ
പുഞ്ചിരി തൂകുമാ പൊന്‍ മുഖം

ക്രിസ്തുവിന്‍ സ്നേഹത്തില്‍ നിന്ന് ഞാന്‍
പിന്മാറി പോകാതിരിക്കുവാന്‍
സ്നേഹത്തിന്‍ ചങ്ങലയാല്‍ എന്നെ
മാര്‍വോടണച്ചേശു രക്ഷകന്‍

ആലാപനം: ആലിസ്

Most Popular

To Top