കാല്‍വരി ക്രൂശിനെ കാണ്‍ക പാപി

കാല്‍വരി ക്രൂശിനെ കാണ്‍ക പാപി
യേശു നിനക്കായ്‌ തൂങ്ങിടുന്നു
കാല്‍കരം ആണി തറച്ചവനായ്
ശാപമരണം ഏറ്റിടുന്നു

ക്രൂശില്‍ കാണ്മിന്‍ (3) യേശുവേ

മാനവര്‍ക്ക് നിത്യ രക്ഷയേകി
വാനാധി രാജ്യേ ചേര്‍ത്തിടുവാനായ്
രക്ഷകനായ് വന്നിഹത്തില്‍
സൌഭാഗ്യമേശുവില്‍ കാണുക നീ

നിന്‍ പാപമെല്ലാം താന്‍ മോചിച്ചിടും
തന്‍ തിരുരക്തത്താല്‍ യേശുവിപ്പോള്‍
വന്നിടുക (3) യേശുവിങ്കല്‍

രചന: തോമസ്‌ കുട്ടി കെ ഐ
ആലാപനം: മാത്യു ജോണ്‍, ജിജി സാം
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌
Share/Bookmark

Scroll to Top