Afsal

കാലചക്രം നീങ്ങിടുമ്പോള്‍

കാലമാകുന്ന ചക്രം അതിവേഗം തിരിയുകയാണ്.. പിടിച്ചു നിര്‍ത്താന്‍ ആവുമോ?? അതിലൊരു പോയിന്റില്‍ നാമും കൂടെ കറങ്ങുന്നു… ജനനം മുതല്‍ മരണം വരെ മുന്നോട്ടു പോയേ പറ്റൂ.. കൂടെ വന്നവര്‍ പലരാകാം.. പക്ഷേ, അകാലത്തില്‍ പൊഴിഞ്ഞു വീഴുന്ന പുഷ്പങ്ങള്‍ പോലെ ഓരോരുത്തരായി നമ്മെ വിട്ടു പൊയ്ക്കൊണ്ടിരിക്കുന്നു… കാലയവനികയ്ക്കപ്പുറത്തെ ഒരു ജീവിതത്തിലേയ്ക്ക്.. ആത്മാക്കളുടെ നിത്യതയിലേക്ക് .. ഒരിക്കല്‍ നാമും യാത്രയാകും..

ഇതു വെറുതെ പറയുന്നതല്ല, ദൈവത്തിന്റെ വചനമായ വിശുദ്ധ ബൈബിള്‍ ഇതു പഠിപ്പിക്കുന്നു. മരണം ഉറപ്പാണെങ്കില്‍ ന്യായവിധിയും ഉറപ്പ്.. (ഇതു വായിക്കുക) ലോകത്തെ ന്യായം വിധിക്കാന്‍ ദൈവം ഒരു വ്യക്തിയെ പ്രഖ്യാപിച്ചു കഴിഞ്ഞു.. അവനാണ് മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവായ യേശു ക്രിസ്തു! (ഇതു വായിക്കുക)

നമ്മില്‍ ഓരോരുത്തരെയും പോലെ മനുഷ്യനായി ജനിച്ച, ജീവിച്ച സാക്ഷാല്‍ ദൈവം! ഒരിക്കല്‍ അവിടുന്ന്‌ നമ്മുടെ പാപത്തിനു പരിഹാരം ഉണ്ടാക്കുവാന്‍ നമുക്ക് പകരക്കാരനായി മരിച്ചെങ്കില്‍, ഇപ്പോള്‍ അവന്‍ ന്യായാധിപതിയുമാണ്‌.. അവരവരുടെ ജിവിതത്തിന്റെ കണക്കു കൊടുക്കേണ്ട ഒരു ദിവസം ഓരോരുത്തരും ഈ മഹോന്നത ദൈവത്തിന്റെ സന്നിധിയില്‍ ക്രിസ്തുവുമായി നേരിട്ട് ഇടപെടേണ്ടി വരും !!

അതുകൊണ്ട് ഈ ലോകത്തില്‍ നിന്ന് യാത്രയാകുന്നതിനു മുന്‍പേ ന്യായവിധിയില്‍ നിന്നും രക്ഷപെടണം! അതിനുള്ള മുന്നറിയിപ്പും മാര്‍ഗ നിര്‍ദ്ദേശവുമാണീ ഗാനം.. ശ്രദ്ധിച്ചാലും ..

കാലചക്രം നീങ്ങിടുമ്പോള്‍ നാമും ഒപ്പം പോയിടും
കാതമേറെ ചെന്നിടുമ്പോള്‍ അന്ത്യനാളടുത്തിടും
ഇന്നും നാളേം മാറിടും ഈ ഉലകം വിട്ടു നാം പോയിടും
ഇതുവരെ കൂടെ വന്നവര്‍ ഇനിയൊരിക്കലും കാണില്ല..

വിരിഞ്ഞാല്‍ കൊഴിയും പോലെ ജനിച്ചവര്‍ മരിച്ചിടും
വിട്ടുപോകും മൃത്യുവിനാലേവരും…!

ലോകസുഖമേകും സന്തോഷം നശ്വരമതല്ലോ
ലോകത്തില്‍ നാം നേടും സമ്പാദ്യം നഷ്ടമാകുമല്ലോ
ഒരിക്കല്‍ പിരിയും ഉലകപുരി നാം
മരിക്കും നാളിനെ നിനയ്ക്കാനാകുമോ
ചിന്തിക്കുമോ സോദരാ !!!

ഒരിക്കല്‍ മരണം അതിനപ്പുറമായ് ന്യായവിധിയുണ്ട്
നിത്യനരകം നിശ്ചയമേ പാപികള്‍ ഏവര്‍ക്കും
നിനക്ക് പകരം കുരിശില്‍ മരിച്ച
നാഥനാമേശുവില്‍ ആശ്രയമര്‍പ്പിച്ചാല്‍
സ്വര്‍ഗ്ഗപുരം പൂകിടാം ..!!!

രചന: ജോയ് ജോണ്‍ & ഫിലിപ്പ് കെ. ആന്‍ഡ്രൂസ്
പശ്ചാത്തല സംഗീതം: അഫ്സല്‍
Share/Bookmark

Most Popular

To Top